ശ്രീനഗര്‍: ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.13 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് ഭീകരാക്രമണമുണ്ടായത്.
പെഹല്‍ഗാം സന്ദര്‍ശിക്കാനെത്തിയവര്‍ക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്.ട്രക്കിംഗിന് പോയവര്‍ക്ക് നേരെയാണ് ഭീകരര്‍ വെടി ഉതിര്‍ത്തത്. സൗദി അറേബിയ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണില്‍ സംസാരിച്ചു.ഭീകരാക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചു. അമിത് ഷാ ജമ്മുകാശ്മീരിലെ ഉന്നത ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ച് സാഹചര്യം വിലയിരുത്തി. ഇന്ന് രാത്രി തന്നെ അമിത്ഷാ ശ്രീനഗറിലെത്തും. കുറ്റക്കാരെ വെറുതെ വിടില്ലെന്ന് അദ്ദേഹം പറഞ്ഞു.
സൈനിക വേഷത്തിലാണ് ഭീകരര്‍ എത്തിയത്.ആക്രമണ ശേഷം കടന്നുകളഞ്ഞ ഭീകരര്‍ക്കായി തെരച്ചില്‍ സൈന്യം ശക്തമാക്കി. കൂടുതല്‍ സൈനികര്‍ സ്ഥലത്തെത്തി.പൊലീസും രംഗത്തുണ്ട്.
ഭീകരാക്രമണം മൃഗീയമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വിമര്‍ശിച്ചു.രണ്ട് പേര്‍ക്ക് ഭീകരരുടെ വെടിയേറ്റെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. വിനോദ സഞ്ചാരികളുടെ കൂട്ടത്തിലുണ്ടായിരുന്ന പുരുഷന്റെ തലയ്‌ക്കാണ് വെടിയേറ്റത്. ഇയാളുടെ ഭാര്യയാണ് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിവരം വിളിച്ച് അറിയിച്ചത്.
കര്‍ണാടക, തമിഴ്‌നാട്, ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഭീകര സംഘടന ഏറ്റെടുത്തിട്ടുണ്ട്.മതവും സംസ്ഥാനവും ചോദിച്ച് വിനോദസഞ്ചാരികളെ വേര്‍തിരിച്ചാണ് വെടിവച്ചതാണെന്നാണ് വിവരം.