റിപ്പബ്ലിക് ദിന പരേഡില്‍‌ കേരളത്തിന്റെ അഭിമാനമായി 12 എൻഎസ്‌എസ് പെണ്‍കുട്ടികള്‍

റിപ്പബ്ലിക് ദിന പരേഡില്‍‌ കേരളത്തിന്റെ അഭിമാനമായി 12 എൻഎസ്‌എസ് പെണ്‍കുട്ടികള്‍
alternatetext

ന്യൂഡല്‍ഹി: പെണ്‍കരുത്തിന്റെ നേർചിത്രമാകാനൊരുങ്ങുന്ന 75-ാം റിപ്പബ്ലിക് ദിനത്തില്‍‌ കേരളത്തിലെ സ്ത്രീശക്തിയും പ്രകടമാകും. റിപ്പബ്ലിക് ദിന പരേഡില്‍ സംസ്ഥാനത്തെ 12 നാഷനല്‍ സർവീസ് സ്കീം വോളന്റിയർമാരാണ് പങ്കെടുക്കുക. ‘നാരീ ശക്തി – റാണി ലക്ഷ്മി ഭായ്’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് എൻഎസ്‌എസ് കർത്തവ്യപഥില്‍ പരേഡ് നടത്തുക. വിവിധ സംസ്ഥാനങ്ങളിലെ സർവകലാശാലകളില്‍ നിന്നായി 40 ലക്ഷം എൻഎസ്‌എസ്‌ വോളന്റിയർമാരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 200 പേരാണ് പരേഡില്‍ പങ്കെടുക്കുന്നത്.

നന്ദിത പ്രദീപ് (ബസേലിയസ്‌ കോളേജ്, കോട്ടയം), എസ്.വൈഷ്ണവി (ഗവ. കോളേജ്, കോട്ടയം), ലിയോണ മരിയ ജോയ്സണ്‍ (രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയൻസസ് കളമശേരി, എറണാകുളം), കാതറിൻ പോള്‍ (മോണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജ്, അങ്കമാലി), ആൻസി സ്റ്റാൻസിലാസ് (സെന്റ് സേവ്യേഴ്‌സ് കോളേജ്, തുമ്ബ), എസ്‌.വൈഷ്ണവി (ഗവ. കോളേജ് ഫോർ വിമൻ, വഴുതക്കാട്), മരിയ റോസ് തോമസ് (എസ്‌എൻ കോളേജ് ചേർത്തല), നിയത ആർ.ശങ്കർ (കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ചേലക്കര, പഴയന്നൂർ), എസ്‌. ശ്രീലക്ഷ്മി (ഗവ. എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂർ), അപർണ പ്രസാദ് (ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, കാലടി), കെ. വി. അമൃത കൃഷ്ണ (പ്രോവിഡൻസ് വിമൻസ് കോളേജ്, കോഴിക്കോട്), എ. മാളവിക (സെന്റ് മേരീസ്‌ കോളേജ് സുല്‍ത്താൻ ബത്തേരി). പാലാ അല്‍ഫോൻസാ കോളജിലെ എൻഎസ്‌എസ്‌ പ്രോഗ്രാം ഓഫീസർ ഡോ. സിമിമോള്‍ സെബാസ്റ്റ്യനാണ് കേരള സംഘത്തെ നയിക്കുന്നത്.