BJP OBC മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ രജ്ഞിത്ത് ശ്രീനിവാസ് കൊലപാതക കേസിൽ മുഴുവൻ പ്രതികളും കുറ്റക്കാരെന്ന് മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി. ജി. ശ്രീദേവി കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷ പിന്നീട് വിധിക്കും. കേസിൽ വിചാരണ നേരിട്ട പതിനഞ്ച് പ്രതികളിൽ ഒന്നു മുതൽ എട്ടുവരെ പ്രതികൾ കൃത്യത്തിൽ നേരിട്ടു പങ്കാളികളായതിൻ്റെ അടിസ്ഥാനത്തിൽ കൊലപാതക കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തി.
കുറ്റകൃത്യത്തിൽ നേരിട്ടു പങ്കാളികളായവരോടൊപ്പം സ്ഥലത്തെത്തി മാരകായുധങ്ങളുമായി രജ്ഞിത്തിൻ്റെ വീടിന് മുന്നിൽ കാവൽ നിന്നവരുടെ യഥാർത്ഥ ലക്ഷ്യം രജ്ഞിത്തിനെ രക്ഷപെടാൻ അനുവദിക്കാതിരിക്കയും നിലവിളി കേട്ട് ആ വീട്ടിലേക്ക് ആരെങ്കിലും കടന്ന് വന്നാൽ അവരെ തടയുകയും ചെയ്യുക എന്നുള്ളതാകയാൽ ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ 149 വകുപ്പ് പ്രകാരം കൊലപാതകം ചെയ്യുക എന്ന പൊതു കുറ്റത്തിന് അവരും കുറ്റം ചെയ്തിട്ടുള്ളവരാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി ഒമ്പതു മുതൽ പന്ത്രണ്ട് വരെ പ്രതികളും കൊലപാതക കുറ്റത്തിന് ശിക്ഷാർഹരാണെന്ന് കണ്ടെത്തി.
കൂടാതെ ഈ കുറ്റകൃത്യത്തിന് ഗൂഡാലോചനകൾക്ക് നേതൃത്വം കൊടുത്ത പതിമൂന്ന് മുതൽ പതിനഞ്ച് വരെ പ്രതികളും കൊലപാതക കുറ്റത്തിന് ശിക്ഷാർഹരാണെന്ന് കോടതി കണ്ടെത്തി. ഫലത്തിൽ കേസിലെ പതിനഞ്ച് പ്രതികളും കൊലപാത കുറ്റത്തിന് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കൂടാതെ കേസിലെ ഒന്നുമുതൽ എട്ടുവരെ പ്രതികൾ ഇന്ത്യൻ ശിക്ഷാനിയമം 449 വകുപ്പ് പ്രകാരം മാരകായുധങ്ങളുമായി രഞ്ജിത്ത് ശ്രീനിവാസന്റെ വീട്ടിൽ അതിക്രമിച്ചു കടന്നു കയറിയ കുറ്റകൃത്യത്തിനും, 9 മുതൽ 12 വരെ പ്രതികൾ രഞ്ജിത്ത് ശ്രീനിവാസന്റെ വീട്ടുമുറ്റത്ത് അതിക്രമിച്ചു കടന്നു കയറിയ കുറ്റത്തിന് 447 വകുപ്പ് പ്രകാരവും വീട്ടിൽ നാശനഷ്ടങ്ങൾ വരുത്തിയ കുറ്റകൃത്യത്തിന് 1,5 ,9, 11,12 പ്രതികൾ 427 വകുപ്പ് പ്രകാരവും 1 മുതൽ 8 വരെ പ്രതികൾ 506 (2) വകുപ്പ് പ്രകാരവും രഞ്ജിത്തിന്റെ അമ്മയെ വാൾ ഉപയോഗിച്ച് ആക്രമിച്ച കുറ്റത്തിന് എട്ടാം പ്രതി 324 വകുപ്പു പ്രകാരവും, രജിത്തിന്റെ കുടുംബാംഗങ്ങളെ ഉപദ്രവിച്ച കുറ്റത്തിന് 2, 7, 8 പ്രതികൾ 323 വകുപ്പ് പ്രകാരവും, അന്യായ തടസ്സം ചെയ്തതിന് 1 മുതൽ 8 വരെ പ്രതികൾ 341 വകുപ്പ് പ്രകാരവും, തെളിവ് നശിപ്പിച്ച കുറ്റകൃത്യത്തിന് 1 മുതൽ 9 പ്രതികളും 13,15 പ്രതികളും 201 വകുപ്പ് പ്രകാരവും കുറ്റം ചെയ്തിട്ടുള്ളതായി കോടതി കണ്ടെത്തി.
തുടർന്ന് കേസിലെ പ്രതികൾക്ക് നൽകേണ്ടുന്ന ശിക്ഷയെ കുറിച്ച് പ്രോസിക്യൂഷൻ ഭാഗത്തുനിന്നുള്ള വാദ മുഖങ്ങൾ കോടതി ആരാഞ്ഞു. ഏത് കൊലപാതകവും നിഷ്ഠൂരമാണെന്നും എന്നാൽ കൊലപാതകം നടത്തിയ രീതിയും ഇരയുടെ അവസ്ഥയും കൊലപാതകങ്ങളെ വേർതിരിക്കുന്നു എന്നും സ്വന്തം മാതാവിന്റെയും പിഞ്ചുകുഞ്ഞിന്റെയും ഭാര്യയുടെയും മുന്നിലിട്ട് നിരപരാധിയായ ഒരു വ്യക്തിയെ അതി ക്രൂരവും പൈശാചികവുമായ രീതിയിലും കൊലപ്പെടുത്തിയ കുറ്റകൃത്യം അപൂർവങ്ങളിൽ അപൂർവങ്ങളായ കുറ്റകൃത്യത്തിന്റെ പരിധിയിൽ പെടുന്നതാകയാൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ പരമാവധി ശിക്ഷ പ്രതികൾക്ക് നൽകണമെന്ന് കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കൽ കോടതി മുമ്പാകെ വാദിച്ചു.
തുടർന്ന് ശിക്ഷയെ സംബന്ധിച്ച് പ്രതിഭാഗം വാദം കേൾക്കുന്നതിനായി കേസ് കോടതി 22.1.2024 ലേക്ക് മാറ്റി.
കേസിൽ പ്രോസിക്യൂഷന് spl pp Ref
കഴിഞ്ഞ 25 വർഷമായി അഭിഭാഷകനായി പ്രവർത്തിക്കുന്ന അഡ്വ പ്രതാപ് ജി പടിക്കൽ RSS ചാരുംമൂട് താലൂക്ക് കാര്യവാഹായിരുന്ന വള്ളികുന്നം ചന്ദ്രനെ 2007 ൽ CPM കാർ കൊലപ്പെടുത്തിയതുൾപ്പെടെയുള്ള പ്രമാദമായ ഒട്ടനവധി കേസുകളിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറാണ്. നിലവിൽ പോപ്പുലർ ഫ്രണ്ട് ഭീകരർ പ്രതികളായ പാലക്കാട് സജ്ഞിത്ത് കൊലക്കേസ്, ക്യാമ്പസ് ഫ്രണ്ട് കാർ പ്രതികളായ ചെങ്ങന്നൂർ വിശാൽ കൊലക്കേസ്, CPM കാർ പ്രതികളായ തിരുവനന്തപുരം മണ്ണന്തല രജ്ഞിത്ത് കൊലക്കേസ്, പിതാവിനാൽ അരുംകൊല ചെയ്യപ്പെട്ട മാവേലിക്കര നക്ഷത്ര കൊലക്കേസ് ഉൾപ്പെടെയുള്ള കേസുകളിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറാണ്.
നിലവിൽ BJP ലീഗൽ സെൽ സംസ്ഥാന സമിതി അംഗമായ അദ്ദേഹം ഒട്ടനവധി നിയമ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്. ഭാര്യ ശ്രീദേവി പ്രതാപ്, ജൂനിവേഴ്സായ ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരടങ്ങിയ അഭിഭാഷക സംഘമാണ് പ്രധാന കേസുകളിൽ അദ്ദേഹത്തോടൊപ്പം ഹാജരാകുന്നത്.