റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍
alternatetext

തിരുവനന്തപുരം: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. തട്ടിപ്പില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച കര്‍ണാടക ഹൂബ്ലി സ്വദേശി രാജേഷ് നായരെയാണ് (46) തമ്ബാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ മുഖ്യപ്രതികളായ കൊല്ലം സ്വദേശി രേഷ്മ, ഇവരുടെ സുഹൃത്തും കൊല്ലം സ്വദേശിയുമായ അനൂജ എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.

റെയില്‍വേയില്‍ ജൂനിയര്‍ റിസര്‍വേഷൻ ആൻഡ് എൻക്വയറി ക്ലര്‍ക്ക് തസ്തികയില്‍ ജോലി വാങ്ങിനല്‍കാമെന്ന് പറഞ്ഞ് തിരുവല്ലം പുഞ്ചക്കരി സ്വദേശി രാഹുലില്‍നിന്ന് (22) മൂവരും ചേര്‍ന്ന് ഏഴരലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു പരാതി. തമിഴ്നാട്ടിലെ റെയില്‍വേ റിക്രൂട്ട്മെന്‍റ് ഓഫിസില്‍ രാഹുലിനെ എത്തിച്ചായിരുന്നു തട്ടിപ്പ്.

മൂവര്‍ സംഘത്തിന്‍റെ തട്ടിപ്പില്‍ നേരത്തേ പലരും ഇരയായെങ്കിലും ഇവര്‍ക്ക് പണം തിരികെ നല്‍കി പരാതികള്‍ ഒതുക്കി തീര്‍ക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു