രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത നടപടിയില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ. ആളെനോക്കിയല്ല, നിയമപരമായ നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്.
അക്രമം നടത്തിയാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിന് പ്രത്യേക സംരക്ഷണമുണ്ടോ. വടിയും കല്ലുമെടുത്ത് പൊലീസിനെ ആക്രമിക്കുന്ന നിലയാണ് ഉണ്ടായതെന്നും അദ്ദേഹം പ്രതികരിച്ചു.
സെക്രട്ടറിയേറ്റ് മാര്‍ച്ച് കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ പത്തനംതിട്ട അടൂരില്‍ വച്ചാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്