പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം: ജില്ലാ കളക്ടര്‍

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം: ജില്ലാ കളക്ടര്‍
alternatetext

കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും ഉദ്യോഗസ്ഥരും മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി പറഞ്ഞു. പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജില്ലാ കളക്ടറുടെ ചേംബറില്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച്‌ സംസാരിക്കുകയായിരുന്നു കളക്ടര്‍.

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി പിന്നീട് അറിയിക്കും. ഓഗസ്റ്റ് 17 വരെ നാമനിര്‍ദ്ദേശപത്രിക നല്‍കാം. ഓഗസ്റ്റ് 18ന് നാമനിര്‍ദ്ദേശപത്രികയുടെ സൂക്ഷ്മപരിശോധന നടക്കും. ഓഗസ്റ്റ് 21 ആണ് സ്ഥാനാര്‍ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി. സെപ്റ്റംബര്‍ അഞ്ചിന് വോട്ടെടുപ്പും ഓഗസ്റ്റ് എട്ടിന് വോട്ടെണ്ണലും നടക്കും. വ്യാഴാഴ്ച ഗസറ്റ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

യോഗത്തില്‍ രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ.എം. രാധാകൃഷ്ണൻ(സി.പി.ഐ.എം.) , കെ. അജിത്ത് (സി.പി.ഐ.), ജോഷി ഫിലിപ്പ്(ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ്), ജോസഫ് ചാമക്കാല( കേരളാ കോണ്‍ഗ്രസ് എം), സാജൻ വി. കുര്യാക്കോസ്(ജെ.ഡി.എസ്.), ഇ.എസ്. സോബിൻലാല്‍ ( ബി.ജെ.പി.), ശ്രീകുമാര്‍ ചക്കാല(ബി.എസ്.പി), ജോയി തോമസ് (ആം ആദ്മി പാര്‍ട്ടി), എബ്രഹാംതോമസ്(സി.പി.ഐ.എം), തെരഞ്ഞെടുപ്പു ഡെപ്യൂട്ടി കളക്ടര്‍ ജിയോ ടി. മനോജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു