പുറത്താക്കിയാലും കോണ്‍ഗ്രസ്‌ വിട്ടുപോകില്ലെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ കെ. മുരളീധരന്‍

പുറത്താക്കിയാലും കോണ്‍ഗ്രസ്‌ വിട്ടുപോകില്ലെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ കെ. മുരളീധരന്‍
alternatetext

കോഴിക്കോട്‌: പുറത്താക്കിയാലും കോണ്‍ഗ്രസ്‌ വിട്ടുപോകില്ലെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ കെ. മുരളീധരന്‍. കെ. കരുണാകരന്‌ ഇനിയൊരു ചീത്തപ്പേര്‌ ഉണ്ടാക്കില്ലെന്നും അദ്ദേഹം കോഴിക്കോട്‌ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. തൃശൂരിലെ തോല്‍വിയില്‍ ചര്‍ച്ച വേണ്ടെന്നു കരുതിയാണ്‌ വയനാട്‌ ക്യാമ്ബില്‍ പങ്കെടുക്കാതിരുന്നത്‌. ടി.എന്‍. പ്രതാപനും ഷാനി മോള്‍ ഉസ്‌മാനും വയനാട്‌ ക്യാമ്ബില്‍ തനിക്കെതിരേ ഒരു വിമര്‍ശനവും ഉന്നയിച്ചിട്ടില്ല. അവര്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നു.

വയനാട്‌ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചാല്‍ പ്രചാരണത്തില്‍ സജീവമാകും. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക്‌ ചുമതല നല്‍കിയത്‌ സ്വാഗതാര്‍ഹമാണ്‌. കെ. സുധാകരന്‌ കണ്ണൂരും ചെന്നിത്തലയ്‌ക്ക് കോഴിക്കോടും നല്‍കിയത്‌ നല്ല തീരുമാനമാണ്‌. ഓരോയിടത്തും ഓരോ നേതാക്കള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കണം. അല്ലാതെ ഓടിനടന്ന്‌ പ്രസംഗിച്ചാലൊന്നും പാര്‍ട്ടി നന്നാവില്ല.

തന്റെ വോട്ട്‌ തിരുവനന്തപുരത്താണ്‌. അവിടെ പി.സി. വിഷ്‌ണുനാഥിനെ സഹായിക്കും. തിരുവനന്തപുരം ഡി.സി.സി. പ്രസിഡന്റ്‌ പാലോട്‌ രവിക്കെതിരെ പോസ്‌റ്റര്‍ ഒട്ടിച്ചതിന്‌ പിന്നില്‍ ഇരുട്ടത്തിരുന്ന്‌ പോസ്‌റ്റര്‍ ഒട്ടിക്കുന്നവരാണ്‌. അത്തരക്കാരെ പാര്‍ട്ടിയില്‍ നിന്ന്‌ ചവിട്ടി പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു