പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍
alternatetext

കാട്ടാക്കട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍. ഊരൂട്ടമ്ബലം ഗോവിന്ദമംഗലം തകിടിയില്‍ തോട്ടരികത്തുവീട്ടില്‍ ഗോകുലി(23)നെയാണ് കാട്ടാക്കട പോലീസ് അറസ്റ്റു ചെയ്തത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രതി കോവളത്ത് ലോഡ്ജില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

രണ്ടാനച്ഛൻ പീഡിപ്പിച്ചതായി കാട്ടാക്കട പോലീസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയിലാണ് ഗോകുല്‍ പിടിയിലാകുന്നത്. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണ് പെണ്‍കുട്ടിയുടെ അമ്മ. കഴിഞ്ഞ 24ന് രണ്ടാനച്ഛൻ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതായി പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതി ലഭിച്ചിരുന്നു. ഈ പരാതിയില്‍ പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കിയശേഷം നടത്തിയ ചോദ്യംചെയ്യലിലാണ് ഗോകുലുമായി പരിചയപ്പെട്ടതായും പീഡിപ്പിച്ചതായും പെണ്‍കുട്ടി പോലീസിനു മൊഴിനല്‍കിയത്. പ്രതിയെ കാട്ടാക്കട കോടതിയില്‍ ഹാജരാക്കി റിമാൻഡു ചെയ്തു.