കാസർഗോഡ്: പ്രായപൂര്‍ത്തിയാകാത്ത കുട്ടി കാർ ഓടിച്ച സംഭവത്തില്‍ മാതാവിനെതിരെ പോലീസ് കേസെടുത്തു. പള്ളിക്കര ഹദാദ്ദ് നഗറിലെ നഫീസത്ത് (35) എതിരെയാണ് ബേക്കല്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് തച്ചങ്ങാട് ഭാഗത്ത് നിന്നും ബേക്കലിലേക്ക് കാര്‍ ഓടിച്ചു വരുന്നതിനിടെ കുട്ടിവാഹന പരിശോധക സംഘത്തിന് മുന്നില്‍പ്പെടുകയായിരുന്നു.
തുടർന്ന് ബേക്കല്‍ ഇന്‍സ്പക്ടര്‍ യു.പി.വിപിന്റെ നേതൃത്വത്തില്‍ വാഹനം കസ്റ്റഡിയിലെടുത്തശേഷം രക്ഷിതാവിനെ വിളിച്ചു വരുത്തി കുട്ടിയെ വീട്ടിലേക്ക് പറഞ്ഞുവിട്ടു.