പ്രണയം നടിച്ച് വിളിച്ചു വരുത്തി യുവാവിന്റെ പണവും, സ്വർണവും യുവതി തട്ടിയെടുത്തു; സംഭവത്തിൽ യുവതിയും കൂട്ടാളികളും പിടിയിലായി

പ്രണയം നടിച്ച് വിളിച്ചു വരുത്തി യുവാവിന്റെ പണവും, സ്വർണവും യുവതി തട്ടിയെടുത്തു; സംഭവത്തിൽ യുവതിയും കൂട്ടാളികളും പിടിയിലായി
alternatetext

കൊല്ലം: ശക്തികുളങ്ങര സ്വദേശിയായ യുവാവുമായി പ്രണയബന്ധം സ്ഥാപിച്ച യുവതി യുവാവിനെ വിളിച്ചുവരുത്തി പണവും, സ്വര്‍ണ്ണവും, മൊബൈല്‍
ഫോണും കവര്‍ന്നെടുത്തു. യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയെയും, കൂട്ടാളികളെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ചവറ പയ്യലക്കാവ് ത്രിവേണിയില്‍ മാളു എന്ന് വിളിക്കുന്ന ജോസ്ഫിന, ചവറ ഇടത്തുരുത്ത് നഹാബ് മന്‍സിലില്‍ നഹാബ്, ചവറ മുകുന്ദപുരം അരുണ്‍ഭവനത്തില്‍ അപ്പു എന്ന് വിളിക്കുന്ന അരുൺ, പാരിപ്പള്ളി മീനമ്പലത്ത് എസ്.എന്‍ നിവാസില്‍ അരുൺ എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടിയത്. ഫോണിലൂടെ വിളിച്ച് ബന്ധം സ്ഥാപിച്ചതിനു ശേഷം യുവാവിനോട് തന്റെ വീട്ടിലേക്ക് വരണമെന്ന് യുവതി ആവശ്യപ്പെട്ടു.

യുവതി പറഞ്ഞ പ്രകാരം കൊല്ലം താലൂക്കാഫീസിന് സമീപമുള്ള അറവ് ശാലക്ക് സമീപത്ത് എത്തിയ യുവാവിനെ, യുവതിയോടൊപ്പം ഉള്ള പ്രതികള്‍ നാലുപേരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ഫോണും സ്വര്‍ണ്ണവും തട്ടിയെടുക്കുകയും ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.