തൃശൂര്‍: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 17ന് തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. രാവിലെ 10.10 മുതല്‍ 11.10 വരെ പ്രധാനമന്ത്രി ക്ഷേത്രത്തിലുണ്ടാവും. ഗുരുവായൂരിലെ ചടങ്ങുകള്‍ക്കു ശേഷം വലപ്പാട് ഗവ. ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ സജ്ജമാക്കുന്ന ഹെലിപാഡില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി കിഴക്കേ ടിപ്പുസുല്‍ത്താൻ റോഡിലൂടെയാണ് ക്ഷേത്രത്തിലെത്തുക.
സന്ദര്‍ശനത്തിന് മുന്നോടിയായി കളക്ടര്‍ വി.ആര്.വി.ആര്. കൃഷ്ണതേജ, റൂറല്‍ പോലീസ് മേധാവി നവനീത് ശര്‍മ തുടങ്ങിയവര്‍ ക്ഷേത്രവും പരിസരവും പരിശോധിച്ചു. പ്രധാനമന്ത്രിയുടെ ഹെലികോപ്ടര്‍ ഇറങ്ങുന്ന ഗ്രൗണ്ട്, കിഴക്കേ ടിപ്പുസുല്‍ത്താൻ റോഡിന്റെ വശങ്ങള്, പടിഞ്ഞാറേനട, ക്ഷേത്രത്തിന്റെ ചുറ്റുമതില്‍ എന്നിവിടങ്ങളിലായി ബാരിക്കേഡുകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞു