പി.പി. ദിവ്യയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിപറയും

പി.പി. ദിവ്യയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിപറയും
alternatetext

കണ്ണൂർ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് (എ.ഡി.എം.) കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് റിമാൻഡിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിപറയും. ഒക്ടോബർ 29-നാണ് ദിവ്യ റിമാൻഡില്‍ ആയത്.11 ദിവസമായി കണ്ണൂർ വനിതാ ജയിലിലാണ്.

പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഒക്ടോബർ 29-നാണ് ജില്ലാ കോടതി തള്ളിയത്. അന്ന് ഉച്ചയ്‌ക്ക് ദിവ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് മുൻപാകെയായിരുന്നു വാദം .പ്രോസിക്യൂഷനുവേണ്ടി പബ്ലിക്‌ പ്രോസിക്യൂട്ടർ കെ. അജിത്ത്കുമാർ ആണ് ഹാജരായത്. സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയാല്‍ ദിവ്യയ്‌ക്ക് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയോ വീണ്ടും ജില്ലാ സെഷൻസ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുകയോ ആകാം.

പ്രധാന സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി തെളിവെടുപ്പും പൂർത്തിയാക്കിയാല്‍ സെഷൻസ് കോടതിയില്‍ നിന്നുതന്നെ ജാമ്യം കിട്ടാൻ സാധ്യത കൂടുതലാണ്