പൊതുവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുകയെന്നത് സര്‍ക്കാര്‍ നയം: മന്ത്രി വി ശിവൻകുട്ടി

പൊതുവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുകയെന്നത് സര്‍ക്കാര്‍ നയം: മന്ത്രി വി ശിവൻകുട്ടി
alternatetext

സര്‍ക്കാരിന്റെ നയം പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് എന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസത്തെ എങ്ങിനെ സമീപിക്കണം എന്ന് തികച്ചും ആന്തരികമായി നടക്കുന്ന ശില്പശാലകളില്‍ വിമര്‍ശനപരമായി അഭിപ്രായം പറയുന്നതിനെ സര്‍ക്കാര്‍ നിലപാടായി കാണേണ്ടതില്ല എന്ന് അധ്യാപകരുടെ യോഗത്തിലേതെന്ന് പറഞ്ഞ് പുറത്ത് വന്ന ഒരു ശബ്ദരേഖയോട് മന്ത്രി പ്രതികരിച്ചു.