അടിമാലി: പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ ഒന്നേകാൽ കിലോ കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു. കല്ലാർകുട്ടി കത്തിപ്പാറയിൽ അടിമാലി പോലീസ് നടത്തിയ പരിശോധനയിലാണ് പത്താംമൈൽ പുത്തൻപുരയ്ക്കൽ റെജി ജോസഫ് പിടിയിലായത്. വാഹനത്തിൽ റെജിയോടൊപ്പം ഉണ്ടായിരുന്ന കഞ്ചാവു വിതരണത്തിന്റെ മുഖ്യകണ്ണിയായ ഓടയ്ക്കസിറ്റി സ്വദേശി മധുമണി പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു.
റെജിക്ക് വിൽപ്പനക്കായി എറണാകുളത്തു നിന്നും കഞ്ചാവ് എത്തിച്ചതായാണ് പ്രാഥമിക വിവരം. പോലീസ് ഊർജിതമായ അന്വേഷണത്തിലാണ്.