പൊടിക്കാറ്റില്‍ മുങ്ങി മുംബൈ നഗരം

പൊടിക്കാറ്റില്‍ മുങ്ങി മുംബൈ നഗരം
alternatetext

മുംബൈ: മഴക്ക് പിന്നാലെ മുംബൈ നഗരത്തില്‍ കനത്ത പൊടിക്കാറ്റ്. മരങ്ങള്‍ കടപുഴകിവീണതിനെ തുടർന്ന് പലയിടത്തും വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. കൂറ്റൻ ഇരുമ്ബ് ബോർഡ് തകർന്നു വീണതിനെ തുടർന്ന് ഏഴു പേർക്ക് പരിക്കേറ്റു. ബോർഡിന്റെ അടിയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.

ഗഡ്‌കോപാറിലെ പെട്രോള്‍ പമ്ബിന്റെ എതിർവശത്താണ് ബോർഡ് സ്ഥാപിച്ചിരുന്നത്. കനത്ത കാറ്റില്‍ പെട്രോള്‍ പമ്ബിന്റെ മധ്യത്തിലേക്കാണ് ബോർഡ് തകർന്നുവീണത്. രക്ഷാപ്രവർത്തകർ സ്ഥലത്ത് എത്തിയിട്ടുണ്ടെന്നും ബോർഡിന് അടിയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് മുംബൈ നഗരം പൊടിക്കാറ്റില്‍ മുങ്ങിയത്. പൊടിക്കാറ്റിനെ തുടർന്ന് നഗരത്തിന്റെ പല ഭാഗത്തും വിമാന, ട്രെയിൻ, മെട്രോ സർവീസുകളും തടസ്സപ്പെട്ടിട്ടുണ്ട്.