മലപ്പുറം: പോത്ത് കല്ലില്‍ പ്രഷർ കുക്കർ പൊട്ടിതെറിച്ച് അപകടം. ഒമ്ബത് മാസം പ്രായമുള്ള കുഞ്ഞിന് പരിക്കേറ്റു. പോത്ത്കല്ല് ഉപ്പട ചാത്തമുണ്ടയിലാണ് അപകടമുണ്ടായത്. അടുക്കളയില്‍ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ അമ്മയുടെ ദേഹത്തിരുന്ന കുഞ്ഞിനാണ് പരിക്കേറ്റത്.
അപകടം ഉണ്ടായ ഉടനെ കുഞ്ഞിനെ നിലമ്ബൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ഇവിടെ നിന്നും പ്രാഥമിക ചികിത്സ നല്‍കിയശേഷം കുഞ്ഞിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രയിലേക്ക് മാറ്റി