പെരുമഴയും, അപ്രതീക്ഷിത മലവെള്ളപ്പാച്ചിലും; ഒഴുക്കിൽപെട്ട് വയോധിക മരണമടഞ്ഞു.

പെരുമഴയും, അപ്രതീക്ഷിത മലവെള്ളപ്പാച്ചിലും; ഒഴുക്കിൽപെട്ട് വയോധിക മരണമടഞ്ഞു.
alternatetext

കോതമംഗലം: ബുധനാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ മഴയെ തുടർന്ന് വണ്ണപ്പുറം – കോട്ടപ്പാറ റോഡിൽ കൂവപ്പുറത്ത് ഉണ്ടായ മലവെള്ളപാച്ചിലിൽ പെട്ട് തേവരുകുന്നേൽ ദിവാകരന്റെ ഭാര്യ ഓമന(65) യാണ് മരണമടഞ്ഞത്. വണ്ണപ്പുറം മേഖലയിൽ വൈകിട്ട് നാലുമണി മുതൽ ശക്തമായ മഴയാണ് പെയ്തത്. പണി കഴിഞ്ഞ് ഓമനയും, ഭർത്താവ് ദിവാകരനും വീട്ടിലേക്ക് മടങ്ങുന്ന വഴിയിലെ കൈത്തോട് മുറിച്ചു കടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ മല വെള്ളപ്പാച്ചിൽ ഉണ്ടായത്.

രണ്ടു പേരും ഒഴുക്കിൽ പെട്ടെങ്കിലും പരിക്കുകളോടെ ദിവാകരൻ രക്ഷപ്പെട്ടിരുന്നു. ഒഴുക്കിൽ പെട്ട് മരണത്തിന് കീഴ്പെട്ട ഓമനയുടെ മൃതദേഹം തിരച്ചിലിനൊടുവിൽ ഒരു കിലോമീറ്റർ അകലെ നിന്നാണ് ലഭിച്ചത്. ഓമനയുടെ സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച നടക്കും.