പെൺ സുഹൃത്തിനൊപ്പം ഭർത്താവ്; തിളച്ച എണ്ണയെടുത്തൊഴിച്ച് ഭാര്യ.

പെൺ സുഹൃത്തിനൊപ്പം ഭർത്താവ്; തിളച്ച എണ്ണയെടുത്തൊഴിച്ച് ഭാര്യ.
alternatetext

പെരുമ്പാവൂർ: രസകരവും എന്നാൽ ക്രൂരവുമായ ഈ സംഭവം നടന്നത് പെരുമ്പാവൂർ വെങ്ങോലയിലാണ്. മൊബൈൽ ഫോണിൽ പെൺ സുഹൃത്തിനൊപ്പമുളള ഭർത്താവിന്റെ ചിത്രം കണ്ട ഭാര്യ പ്രകോപിതയാവുകയായിരുന്നു. തുടർന്നാണ് കട്ടിലിൽ കിടക്കുകയായിരുന്ന ഭർത്താവിന്റെ ശരീരത്തിലേക്ക് തിളച്ച എണ്ണയും വെള്ളവും കലർന്ന മിശ്രിതം ഒഴിച്ചത്.

സംഭവത്തെ തുടർന്ന് സ്വകാര്യഭാഗം ഉൾപ്പെടെ സാരമായി പൊളളലേറ്റ ഭർത്താവ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം നടന്നിട്ട് കുറച്ചു ദിവസങ്ങൾ ആയെങ്കിലും വ്യാഴാഴ്ചയാണ് ഭർത്താവിന്റെ പരാതി പെരുമ്പാവൂർ സ്റ്റേഷനിൽ കിട്ടിയത്.