പത്തനംതിട്ട ദക്ഷിണാമൂർത്തിക്ഷേത്രം പുനരുദ്ധാരണ – നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും:മഹാദേവർ ക്ഷേത്രം ട്രസ്റ്റ്.

പത്തനംതിട്ട ദക്ഷിണാമൂർത്തിക്ഷേത്രം പുനരുദ്ധാരണ - നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും:മഹാദേവർ ക്ഷേത്രം ട്രസ്റ്റ്.
alternatetext

പത്തനംതിട്ട നഗരത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ചുട്ടിപ്പാറ ശ്രീഹരിഹര മഹാദേവർ ക്ഷേത്രം ട്രസ്റ്റിന്റെ അധീനതയിലുള്ള ദക്ഷിണാമൂർത്തിക്ഷേത്രം പുനരുദ്ധാരണ – നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയാണ്.കൂടാതെ ശ്രീ അയ്യപ്പന്റെ ലോകത്തെ ഏറ്റവും വലിയ ശിൽപ്പത്തിന്റേയും പണികൾ ഉടൻ ആരംഭിക്കും .അതിന്റെ ഭാഗമായി ദേവന്റെ ഹിതം അറിയുന്നതിന് ചുട്ടിപ്പാറ ക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്നം 2023 ജൂലൈ മാസം 28, 29 (1198 കർക്കിടകം 12, 13) തീയതികളിൽ ദൈവജ്ഞൻ ഡോ. തൃക്കുന്നപ്പുഴ ഉദയകുമാർ അവറുകളുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുകയാണ്.

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ മഹാഗണപതിഹോമവും ക്ഷേത്രത്തിൽ നടക്കും. 29-ാം തീയതി വൈകിട്ട് 4.00 മണിക്ക് സാംസ്കാരിക സദസ്സും, അയ്യപ്പ ശിൽപ മാതൃക പ്രകാശനവും നടത്തും .ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ ഡോ. രമേഷ് ശർമ്മ മോക്ഷഗിരി മഠം അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. മാർഗ്ഗദർശകമണ്ഡലം ജനറൽ സെക്രട്ടറി സ്വാമി സ്വരൂപാനന്ദ സരസ്വതി(എരുമേലി ആത്മബോധിനി ആശ്രമം)അയ്യപ്പശിൽപ്പം പ്രകാശനം നിർവ്വഹിക്കും.ചടങ്ങിൽ തൃശൂർ പേരാമ്പ്ര ശ്രീ നാരായണ ചൈതന്യാ മഠംശ്രീമദ് സ്വാമി ദേവ ചൈതന്യാനന്ദ സരസ്വതി
(ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷൻ)
അദ്ധ്യാത്മിക പ്രഭാഷണം നടത്തും