പത്താം ക്ലാസുകാരന്റെ മരണത്തില്‍ ആക്രമിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും.

പത്താം ക്ലാസുകാരന്റെ മരണത്തില്‍ ആക്രമിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും.
alternatetext

കോഴിക്കോട് : താമരശേരിയിലെ പത്താം ക്ലാസുകാരന്റെ മരണത്തില്‍ ആക്രമിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും. പൊലീസ് കസ്റ്റഡിയിലെടുത്ത അഞ്ച് പേരെ ഇന്നലെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടിരുന്നു. വിദ്യാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്നാണ് ആക്രമിച്ചവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ പൊലീസ് തീരുമാനം. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

ഇന്നലെ രാത്രി 12.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്. സംഘർഷല്‍ത്തില്‍ ഷഹബാസിന് ഗുരുതരമായി പരുക്കേറ്റിരുന്നു. തലച്ചോറിന് 70% ക്ഷതം ഏറ്റ കുട്ടി കോമയിലായിരുന്നു. ക്രൂരമർദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നിരുന്നു. കൂടുതല്‍‌ പേരെ സംഭവത്തില്‍ കസ്റ്റഡിയിലെടുക്കും.

അതെ സമയം, മുഹമ്മദ് ഷഹബാസ് മരിച്ചതിനു പിന്നാലെ ഞെട്ടിക്കുന്ന ഇൻസ്റ്റഗ്രാം സന്ദേശം പുറത്ത് വന്നിരിക്കുന്നത്.ഷഹബാസിനെ കൊല്ലുമെന്ന പറഞ്ഞാല്‍ കൊന്നിരിക്കുമെന്നും, അവന്‍റെ കണ്ണ് ഇപ്പോള്‍ ഇല്ലെന്നും സംഘർഷത്തിന് ശേഷം വിദ്യാർഥികള്‍ അയച്ച സന്ദേശത്തില്‍ പറയുന്നു. കൂട്ടത്തല്ലില്‍ മരിച്ചാല്‍ പോലീസ് കേസെടുക്കില്ലെന്ന് പറയുന്ന ശബ്ദവും ഇക്കൂട്ടത്തിലുണ്ട്.