വയനാട്: കേണിച്ചിറയില്‍ പശുക്കളെ കൊന്ന കടുവ കൂട്ടിലായി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ ഞായറാഴ്ച രാത്രിയോടെയാണ് കടുവ കുടുങ്ങിയത്. പശുക്കളെ കൊന്ന തൊഴുത്തിന് സമീപം കടുവ വീണ്ടുമെത്തിയിരുന്നു. പത്തു വയസ്സുള്ള തോല്‍പ്പെട്ടി 17 എന്ന ആണ് കടുവയാണ് കൂട്ടിലായത്.
മാളിയേക്കല്‍ ബെന്നിയുടെ വീടിനു സമീപമുള്ള തൊഴുത്തിലാണ് ഞായറാഴ്ച രാത്രി വീണ്ടും കടുവയെത്തിയത്. വീട്ടുകാർ മൊബൈലില്‍ ദൃശ്യങ്ങള്‍ പകർത്തുകയും ചെയ്തു. മൂന്ന് പശുക്കളെയാണ് കടുവ കൊന്നത്. ബെന്നിയുടെ തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന രണ്ട് പശുക്കളെ ഞായറാഴ്ച പുലര്‍ച്ചെയാണ് കടുവ ആക്രമിച്ചത്.