പങ്കാളിത്ത പെൻഷനില്‍ വീണ്ടും വിശദ പരിശോധന നടത്താൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.

പങ്കാളിത്ത പെൻഷനില്‍ വീണ്ടും വിശദ പരിശോധന നടത്താൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.
alternatetext

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംസ്ഥാനത്ത് 2013 ല്‍ നടപ്പാക്കിയ പങ്കാളിത്ത പെൻഷനില്‍ വീണ്ടും വിശദ പരിശോധന നടത്താൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നംഗ സമിതിക്ക് ചുമതല നല്‍കി.

ധന-നിയമ മന്ത്രിമാരും ചീഫ് സെക്രട്ടറിയും ചേര്‍ന്ന സമിതിക്കാണ് രൂപം നല്‍കിയത്. ഒന്നാം പിണറായി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് സതീഷ് ചന്ദ്ര ബാബു സമിതി നല്‍കിയ ശുപാര്‍ശകള്‍ മൂന്നംഗ സമിതി പരിശോധിക്കും.