പന്തളം നഗരസഭയിലെ നികുതിപരിഷ്കാരവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണപരമായ പ്രസ്താവനയാണ് നഗരസഭ ചെയർപേഴ്സൽ നടത്തുന്നതെന്ന് എൽ.ഡി.എഫ് നഗരസഭ കൗസിലർമാർ

പന്തളം നഗരസഭയിലെ നികുതിപരിഷ്കാരവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണപരമായ പ്രസ്താവനയാണ് നഗരസഭ ചെയർപേഴ്സൽ നടത്തുന്നതെന്ന് എൽ.ഡി.എഫ് നഗരസഭ കൗസിലർമാർ
alternatetext

പന്തളം : പന്തളം നഗരസഭയിലെ നികുതിപരിഷ്കാരവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണപരമായ പ്രസ്താവനയാണ് നഗരസഭ ചെയർപേഴ്സൽ നടത്തുന്നതെന്ന് എൽ.ഡി.എഫ് നഗരസഭ പാർലമെൻറ് പാർട്ടി ലീഡർ ലസിതാ നായർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നികുതി പരിഷ്കാരവുമായി ബന്ധപ്പെട്ട സർക്കാരിന്റെ ഉത്തരവുകൾ ഒന്നും തന്നെ യാഥാസമയം നടപ്പിലാക്കാതെയും നികുതി ഘടനയിൽ വന്ന വ്യത്യാസം അറിയിക്കാതിരിക്കുകയും ചെയ്ത ഭരണസമിതി രാജിവെക്കണമെന്നും എൽ.ഡി.എഫ് കൗൺസിൽമാരും ആവശ്യപ്പെട്ടു .തിങ്കളാഴ്ച എല്ലാ വിഭാഗം ആളുകളെയും ഉൾപ്പെടുത്തി നഗരസഭയിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുമെന്നും എൽ.ഡി.എഫ് കൗൺസിലർ പറഞ്ഞു.

നികുതി നിശ്ചയിക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയതിനാൽ ബി.ജെ.പി.നഗരസഭ ഭരണ സമിതി കൃത്യവിലോപം കാണിച്ചതായി മറ്റൊരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും ഇല്ലാത്ത തരത്തിൽ കെട്ടിടനികുതി നിരക്ക് വരുത്തുകയും അത് മുൻകാല പ്രാബല്യത്തോടെ വർധിപ്പിച്ച ഭരണസമിതിക്കെതിരെ വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്നും കൗൺസിൽമാർ പറഞ്ഞു. നികുതി നിരക്കുകളും ഇളവുകളും നൽകുന്നതിൽ പരാജയപ്പെട്ട പന്തളത്തെ ബി.ജെ.പി. ഭരണ സമിതി നികുതി പരിഷ്ക്കരണത്തിന് സംസ്ഥാന സർക്കാരിനെ കുറ്റം പറഞ്ഞ് ജനശ്രദ്ധ തിരിച്ചുവിടാൻ നടത്തിയ ശ്രമമാണ് ചെയർപേഴ്സൺ കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തലെന്നും അവർ പറഞ്ഞു.

വാണിജ്യ കെട്ടിടങ്ങളിൽ വ്യാപാരം നടത്തുന്നവർക്ക് ലൈസൻസ് എടുക്കുന്നതിനുള്ള കാലാവധി ഈ മാസം 30 ന് അവസാനിക്കുകയാണ്. വ്യാപാരികൾക്ക് ലൈസൻസ് നൽക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എൽ.ഡി.എഫ്. കൗൺസിലർമാർ കഴിഞ്ഞ മൂന്ന് കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടതാണെന്നും അവർ പറഞ്ഞു. പന്തളം നഗരസഭയിൽ കെട്ടിടങ്ങളുടെ നികുതി പഴയനിരക്കിൽ ഈടാക്കാവുന്നതാണെന്ന് വ്യാപാരികൾക്ക് ലൈസൻസ് കൊടുക്കാമെന്നിരിക്കെ ബി.ജെ.പി ഭരണസമിതി സംസ്ഥാന സർക്കാരിന്റെ മേൽ ആരോപണം ഉന്നയിക്കുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം കൊണ്ടാണെന്നും ഭരണസമിതിയുടെ വീഴ്ച മറച്ചുവെക്കാൻ ആണ് ഇത്തരത്തിലുള്ള നടപടികൾ ഉണ്ടാകുന്നതെന്നും അവർ പറഞ്ഞു

നികുതി നിരക്ക് വർദ്ധിക്കുന്നതിലൂടെ സമാഹരിക്കപ്പെടുന്ന കോടിക്കണക്കിന് രൂപ നഗരസഭയുടെ തനത് വരുമാനമാണെന്നും ഇതിൽ ഒരു രൂപ പോലും സംസ്ഥാന സർക്കാരിന്റെ ഖജനാവിലേക്ക് പോകില്ലെന്നും, കോടിക്കണക്കിന് രൂപ തനത് ഫണ്ടിൽ ഉണ്ടായിട്ടും നഗരസഭയിലെ 33 ഡിവിഷനുകളിലും വികസന പ്രവർത്തനങ്ങൾ വിനിയോഗിക്കപ്പെടുന്നില്ല, എല്ലാ ഡിവിഷനിലെയും സാധാരണക്കാരെ നികുതി പരിഷ്കാരത്തിന്റെ കാര്യങ്ങൾ ബോധ്യപ്പെടുത്തി ബഹുജനപ്രക്ഷോഭത്തിന് മുതിരുമെന്നും സമരത്തിന് എൽ.ഡി.എഫ് നേതൃത്വം നൽകുമെന്നും കൗൺസിൽമാർ പറഞ്ഞു .നഗരസഭ കൗൺസിൽമാരായ എച്ച്. സക്കീർ, എസ്.അരുൺ , ജി. രാജേഷ് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു