ശതാബ്ദി ആഘോഷ സമാപന സമ്മേളനം ഏപ്രിൽ 1 ന് നടക്കും

alternatetext

ഹരിപ്പാട്: അകംകുടി മാർത്തോമ്മ ലോവർ പ്രൈമറി സ്കൂളിന്റെ ശതാബ്ദി ആഘോഷ സമാപന സമ്മേളനം ഏപ്രിൽ ഒന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഭദ്രാസന ബിഷപ്പും സെക്രട്ടറിയുമായ റവ ഡോ. സാംസൺ എം ജേക്കബിന്റെ പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിക്കുന്ന ശതാബ്ദി ആഘോഷ സമാപന സമ്മേളനം മാർത്തോമ്മ സഭ ചെങ്ങന്നൂർ – മാവേലിക്കര ഭദ്രാസന അധ്യക്ഷൻ അഭി. യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലിത്ത ഉദ്ഘാടനം ചെയ്യും. സ്മരണിക പ്രകാശനവും അദ്ദേഹം നിർവ്വഹിക്കും.


എൽ എ സി മാനേജർ റവ. ബൈജു പാപ്പച്ചൻ അധ്യക്ഷനാകും.
അധ്യാപിക വിദ്യ വി ശതാബ്ദി റിപ്പോർട്ട് അവതരിപ്പിക്കും.
പുതുതായി നിർമ്മിച്ച കംപ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം രമേശ് ചെന്നിത്തല എം എൽ എ നിർവ്വഹിക്കും. നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ കെ കെ രാമകൃഷ്ണൻ നിർവ്വഹിക്കും. പത്തനംതിട്ട ജില്ലാ ജഡ്ജി ജസ്റ്റിസ് ഡോണി തോമസ് വർഗ്ഗീസ് മുഖ്യ പ്രഭാഷണവും വിവിധ മേഖലകളിൽ കഴിവുകൾ തെളിയിച്ച പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കലും നടത്തും.

യു സി എഫ് പ്രസിഡന്റ് റവ. ലാൽ ചെറിയാൻ, എം റ്റി ആന്റ് ഇ എ സ്കൂൾസ് മാനേജർ കുരുവിള മാത്യു, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എസ് കൃഷ്ണകുമാർ, കൗൺസിലർ മഞ്ജുഷ പി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഗീത കെ, ബി ആർ സി ബിപിസി ഗോപലാൽ ജി, മുൻ എൽ എ സി മാനേജർ റവ. എബ്രഹാം സി തര്യൻ, പൂർവ്വ വിദ്യാർത്ഥിയും കേരള ഹൈക്കോടതി സീനിയർ അഡ്വക്കേറ്റുമായ എം ആർ രാജേന്ദ്രൻ നായർ, ഇടവക ട്രസ്റ്റി സുനിൽ പോത്തൻ വർഗ്ഗീസ്, അകംപൊരുൾ ചീഫ് എഡിറ്റർ ബാബു ജോർജ്ജ് വാലയിൽ, മുൻ പി ടി എ പ്രസിഡന്റ് വിപിൻ കുമാർ, വിദ്യാർത്ഥി പ്രതിനിധി മാസ്റ്റർ സാരംഗ് ആർ എന്നിവർ സംസാരിക്കും. മുൻ ഹെഡ്മിസ്ട്രസ് ഏലിയാമ്മ കെ ജി അവാർഡ് ദാനം നിർവ്വഹിക്കും. ഉണർവ് മുൻ സെക്രട്ടറി എം എൻ വിശ്വനാഥൻ നായർ സമ്മാനദാനം നിർവ്വഹിക്കും. ഹെഡ്മിസ്ട്രസ് മേഴ്സി കെ സ്വാഗതവും പി റ്റി എ പ്രസിഡന്റ് എസ് കൃഷ്ണകുമാർ നന്ദിയും പറയും. ചേപ്പാട് സിറിയൻ മാർത്തോമ്മ പള്ളി വികാരി റവ. ഈപ്പൻ എബ്രഹാം സമാപന പ്രാർത്ഥന നടത്തും. സമ്മേളനത്തെ തുടർന്ന് വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും പി ടി എയും ചേർന്ന് അവതരിപ്പിക്കുന്ന കലാസന്ധ്യയും നടക്കുമെന്ന് ശതാബ്ദി ആഘോഷ കമ്മറ്റി ഭാരവാഹികളായ റവ. ബൈജു പാപ്പച്ചൻ, മേഴ്സി കെ, റ്റി സി ജോസഫ് ചാപ്രായിൽ, എസ് കൃഷ്ണകുമാർ, സുനിൽ പോത്തൻ വർഗ്ഗീസ്, സാരംഗ് ആർ എ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.