ന്യൂഡല്‍ഹി : സെൻട്രല്‍ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ്റെ (സി.ബി.എസ്.ഇ.) യോ സംസ്ഥാന ബോർഡിൻ്റെയോ അംഗീകാരമുള്ള ഓപ്പണ്‍ സ്കൂളുകളില്‍ പഠിച്ച പത്ത്, പ്ലസ്ടു ക്ലാസുകളിലെ വിദ്യാർഥികളും മെഡിക്കല്‍ യു.ജി. പ്രവേശനപരീക്ഷയായ നീറ്റ് എഴുതാൻ അർഹരാണെന്ന് സുപ്രീംകോടതി.
അത്തരം ഉദ്യോഗാർഥികളെ പരീക്ഷയില്‍ പങ്കെടുക്കുന്നതില്‍നിന്ന്1997-ലെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ റെഗുലേഷൻസ് ഓണ്‍ ഗ്രാജ്വേറ്റ് മെഡിക്കല്‍ എജുക്കേഷൻ വിലക്കിയിരുന്നു. മെഡിക്കല്‍ കൗണ്‍സില്‍ 2018-ല്‍ ഡല്‍ഹി ഹൈക്കോടതി വ്യവസ്ഥ റദ്ദാക്കിയതിനെതിരേ സമർപ്പിച്ച അപ്പിലീലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
സാമൂഹിക കാരണങ്ങളും സാമ്ബത്തികബുദ്ധിമുട്ടുകളും മൂലം റെഗുലർ സ്കൂളുകളില്‍ ചേരാൻ കഴിയാത്ത വിദ്യാർഥികളും ഉദ്യോഗാർഥികളും നീറ്റിന് അർഹരല്ലെന്നുള്ള അനുമാനം ഭരണഘടനാ ധാർമികതയ്ക്ക് വിരുദ്ധമാണെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ചന്ദർ ശേഖർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി