മാല മോഷണം; യുവാവ് ഓടി രക്ഷപ്പെട്ടു .

മാല മോഷണം; യുവാവ് ഓടി രക്ഷപ്പെട്ടു .
alternatetext
ചങ്ങനാശ്ശേരി സെന്‍ട്രല്‍ ജംങ്ഷനിലെ ഗുരുവരം ജ്വല്ലറിയില്‍ നിന്നുമാണ് ഇന്നലെ വൈകുന്നേരം 4.20 ഓടെ ഒരു പവന്റെ രണ്ട് മാലകളുമായി മോഷ്ടാവ് ഓടി രക്ഷപെട്ടത്.സ്വര്‍ണ്ണം വാങ്ങാന്‍ എന്ന മട്ടിൽ എത്തി മാലകൾ തെരഞ്ഞെടുക്കുന്നതിനിടെ ജീവനക്കാരനെ കബളിപ്പിച്ച് ഇറങ്ങി ഓടുകയായിരുന്നു

മാസ്‌ക് ധരിച്ച് എത്തിയ ഇയാൾ മാലകൾ നോക്കാൻ കണ്ണാടിക്ക് മുന്നിലേക്ക് മാറിയത് ജീവനക്കാരൻ അഗസ്റ്റിൻ ശ്രദ്ധിച്ചു എങ്കിലും മോഷ്ടാവ് തക്കം നോക്കി മാലകളുമായി ഓടി കളഞ്ഞു.

ഈ ദൃശ്യങ്ങൾ ജ്വല്ലറിയിലെ നിരീക്ഷണ ക്യാമറയിൽ നിന്ന് ലഭ്യമായിട്ടുണ്ട്.തുടർന്ന് കടയിലെ ജീവനക്കാരൻ അഗസ്റ്റിൻ, ഇയാളുടെ പിന്നാലെ കാവാലം ബസാര്‍ വരെ ഓടിയെങ്കിലും മോഷ്ടാവിനെ പിടികൂടാന്‍ കഴിഞ്ഞില്ല.ചങ്ങനാശ്ശേരി സ്വദേശി ആര്‍. രാജേഷിന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയാണിത്.ചങ്ങനാശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.