ഒന്നരവര്‍ഷം മുന്‍പ് കാണാതായ നൗഷാദിനെ കൊലപ്പെടുത്തിയെന്ന കേസില്‍ ശാസ്ത്രീയ പരിശോധനയ്‌ക്കൊരുങ്ങി പൊലീസ്.

ഒന്നരവര്‍ഷം മുന്‍പ് കാണാതായ നൗഷാദിനെ കൊലപ്പെടുത്തിയെന്ന കേസില്‍ ശാസ്ത്രീയ പരിശോധനയ്‌ക്കൊരുങ്ങി പൊലീസ്.
alternatetext

പത്തനംതിട്ട പരുത്തിപ്പാറയില്‍ നിന്ന് ഒന്നരവര്‍ഷം മുന്‍പ് കാണാതായ നൗഷാദിനെ കൊലപ്പെടുത്തിയെന്ന കേസില്‍ ശാസ്ത്രീയ പരിശോധനയ്‌ക്കൊരുങ്ങി പൊലീസ്. കാണാതായ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്നലെയാണ് ഭാര്യ അറസ്റ്റിലാകുന്നത്. കലഞ്ഞൂര്‍ സ്വദേശി നൗഷാദിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ അഫ്‌സാനയെ അറസ്റ്റ് ചെയ്തത്.അറസ്റ്റിലായ ഭാര്യ അഫ്‌സാന, താന്‍ നൗഷാദിനെ കൊലപ്പെടുത്തിയെന്ന് പറഞ്ഞെങ്കിലും മൃതദേഹം എവിടെ എന്ന കാര്യത്തില്‍ പൊലീസിനെ കബളിപ്പിക്കുന്ന മൊഴികളാണ് നല്‍കിയത്. പരസ്പര വിരുദ്ധമായ മൊഴികളിലൂടെ മണിക്കൂറുകളോളമാണ് അഫ്‌സാന ഇന്നലെ പൊലീസിനെ വട്ടംചുറ്റിച്ചത്. ദൃശ്യം മോഡല്‍ കൊലപാതകം എന്ന് പൊലീസുകാര്‍ പറയുന്നുണ്ടെങ്കിലും ഒരു തുമ്ബും കിട്ടാത്ത കേസില്‍ അന്വേഷണം വഴിമുട്ടിയ അവസ്ഥയാണ്

ഇവര്‍ താമസിച്ച വാടക വീട്ടില്‍ ഇന്നലെ മണിക്കൂറുകള്‍ നീണ്ട പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. റിമാന്‍ഡിലുള്ള അഫ്‌സാനയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ ദുരൂഹത നീങ്ങുമെന്നാണ് പൊലീസ് കരുതുന്നത്. തെളിവ് നശിപ്പിക്കല്‍, പൊലീസിനെ കബളിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസിലാണ് നിലവില്‍ അഫ്‌സാനയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

നൗഷാദിനെ കാണാതായെന്ന് പറയപ്പെടുന്ന പറക്കോട് പരുത്തിപ്പാറയിലെ വീട്ടിലും ചുറ്റവട്ടത്തും പലീസ് പരിശോധന നടത്തി. പള്ളി സെമിത്തേരിയില്‍ മൃതദേഹം ഉണ്ടെന്നാണ് അഫ്‌സാന ആദ്യം പറഞ്ഞത്. പൊലീസ് പരിശോധിച്ചു. ഒന്നും കണ്ടെത്തിയില്ല. വാടക വീടിന്റെ സെപ്റ്റിക് ടാങ്ക് വരെ ഇളക്കി നോക്കി. അവിടെ നിന്നും ഒന്നും കിട്ടിയില്ല. പിന്നീട് മുറിക്കുള്ളില്‍ കുഴിയെടുത്ത് മൃതദേഹം കുഴിച്ചുമൂടിയെന്നായി അഫ്‌സാന. തറ കുത്തി പൊളിച്ച്‌ പൊലീസ് നോക്കി. അവിടെയും മൃതദേഹം ഇല്ല. പിന്നീട് അഫ്‌സാന പൊലീസിനെ പറമ്ബിലാകെ ഓടിച്ചു. കുഴി എടുത്ത് മടുത്ത പൊലീസ് സംഘം ഒടുവില്‍ പണി മതിയാക്കി.

മൃതദേഹം തേടി പൊലീസ് വീടും പരിസരവും അരിച്ചുപറക്കുമ്ബോള്‍ നാട്ടുകാരും ഒപ്പം കൂടിയിരുന്നു. മൊഴിയില്‍ കൃത്യത വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്.അഫ്‌സാനയെ ഇനി കൂടുതല്‍ ചോദ്യം ചെയ്ത ശേഷം വീണ്ടും പരിശോധനയ്ക്ക് ഇറങ്ങാനാണ് പൊലീസിന്റെ തീരുമാനം