തപാല്‍ വകുപ്പിന്റെ പേരിലും ഓണ്‍ലൈൻ തട്ടിപ്പ്. ഇന്ത്യാ പോസ്റ്റിന്റെ പേരില്‍ പ്രചരിക്കുന്ന ഇത്തരം ലിങ്ക് അവഗണിക്കുക. അതില്‍ ക്ലിക്ക് ചെയ്യുകയോ, ആർക്കും അയച്ചു കൊടുക്കുകയോ ചെയ്യരുത്. ഇന്ത്യൻ തപാല്‍ വകുപ്പ് ആർക്കും സമ്മാനങ്ങള്‍ നല്‍കുന്നില്ല. യഥാർത്ഥ തപാല്‍ വകുപ്പ് വെബ്‌സൈറ്റിന്റെ വിലാസം www.indiapost.gov.in എന്നതാണ്. ഇപ്പോള്‍ പ്രചരിക്കുന്ന വ്യാജ വെബ്‌സൈറ്റിന്റെ തെറ്റിദ്ധരിപ്പിക്കുന്ന വെബ് വിലാസം തിരിച്ചറിയുക.
ഇന്ത്യൻ പോസ്റ്റല്‍ വകുപ്പ് ഗവണ്‍മെന്റ് സബ്‌സിഡികള്‍ വിതരണം ചെയ്യുന്നുവെന്ന ലിങ്ക് സമൂഹ മാദ്ധ്യമങ്ങളിലൂടെ തട്ടിപ്പുകാർ പുറത്തുവിട്ടിരിക്കുകയാണ്. യഥാർത്ഥ വിവരങ്ങളാണെന്നു കരുതി തട്ടിപ്പിലെ ലിങ്കില്‍ ക്ളിക്ക് ചെയ്താല്‍ നിങ്ങളെ കാത്തിരിക്കുന്നത് വൻ ചതിയാകും. സൈബർ കുറ്റകൃത്യങ്ങളിലെ ഫിഷിംഗ് രീതിയാണിത്. പൈസ തട്ടിക്കുന്നതിന് പുറമേ ലിങ്കിലൂടെ നിങ്ങളുടെ ഫോണിലേക്കോ കമ്ബ്യൂട്ടറിലേക്കോ കടന്നു കയറി നിയന്ത്റണം കൈക്കലാക്കി, നിങ്ങളറിയാതെ അക്കൗണ്ടില്‍ നിന്നും പണം പിൻവലിക്കാനും സാധിക്കും.
തപാല്‍ വകുപ്പിന്റേതെന്ന വ്യാജേന അയക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഇന്ത്യാ പോസ്റ്റിന്റെ ലോഗോയും ചിത്രങ്ങളും അടങ്ങിയ വെബ്‌സൈറ്റ് തുറക്കും.അതിൽ 6000 രൂപ ഗവണ്‍മെന്റ് സബ്‌സിഡി ഇനത്തില്‍ ലഭിക്കാനുണ്ടെന്ന സന്ദേശം ദൃശ്യമാകും. പിന്നീട് അതിൽ നല്‍കിയിട്ടുള്ള ലളിതമായ ഏതാനും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാൻ ആവശ്യപ്പെടും. ശേഷം സമ്മാനം ലഭിക്കുന്നതിനുവേണ്ടി അതില്‍ തന്നിട്ടുള്ള ചിത്രങ്ങള്‍ ക്ലിക് ചെയ്യാൻ ആവശ്യപ്പെടും. അതില്‍ ക്ലിക്ക് ചെയ്യുമ്ബോള്‍ വമ്ബൻ തുക അല്ലെങ്കില്‍ കാർ നിങ്ങള്‍ക്ക് സമ്മാനം ലഭിച്ചതായി മെസേജ് വരും.
അടുത്ത പണി സമ്മാനം ലഭിക്കുന്നതിനുവേണ്ടി സമാനമായ ലിങ്ക് 4 വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലേക്കോ 20 വാട്‌സ് ആപ്പ് നമ്ബറിലേക്കോ അയച്ചു നല്‍കാൻ ആവശ്യപ്പെടും. ശേഷം പൈസ അയച്ചു നല്‍കാൻ ബാങ്ക് അക്കൗണ്ട്, ആധാർ കാർഡ്, ഫോട്ടോ, ഫോണ്‍ നമ്ബർ തുടങ്ങിയവ നല്‍കാൻ ആവശ്യപ്പെടും. ഇവ അയച്ചു നല്‍കിയാല്‍ ചെറിയ തുക, സമ്മാനത്തുക ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുന്നതിന് പ്രോസസിംഗ് ചാർജ്, രജിസ്‌ട്രേഷൻ ഫീസ് തുടങ്ങിയവയായി ആവശ്യപ്പെടും