ഒമ്പതു വയസുകാരൻ പുഴയില്‍ മുങ്ങിമരിച്ചു. 

ഒമ്പതു വയസുകാരൻ പുഴയില്‍ മുങ്ങിമരിച്ചു.
alternatetext

കോഴിക്കോട്: ഒമ്പതു വയസുകാരൻ പുഴയില്‍ മുങ്ങിമരിച്ചു. കോഴിക്കോട് താമരശേരി വെളിമണ്ണയില്‍ ആണ് സംഭവം. നാലാം ക്ലാസ് വിദ്യാർഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് (ഒമ്പത്) ആണ് മരിച്ചത്. വെളിമണ്ണ യുപി സ്കൂള്‍ നാലാം ക്ലാസ് വിദ്യാർഥിയാണ്.

കളിക്കാൻ പോയ കുട്ടി രാത്രിയായിട്ടും വീട്ടില്‍ എത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് വെളിമണ്ണ കടവില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. കുട്ടി പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിപ്പോയെന്നാണ് സംശയം.