ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ; വ്യാജ ആധാർ നിർമ്മാണ കേന്ദ്രവും, ലഹരി വില്പനയും കണ്ടെത്തി പോലീസ്.

ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ; വ്യാജ ആധാർ നിർമ്മാണ കേന്ദ്രവും, ലഹരി വില്പനയും കണ്ടെത്തി പോലീസ്.
alternatetext

പെരുമ്പാവൂർ: ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ പോലീസ് നടത്തിയ ഊർജിത പരിശോധനയിൽ നിരവധി കുറ്റകൃത്യങ്ങൾ കണ്ടെത്തി. പ്രൈവറ്റ് ബസ് സ്റ്റാൻ്റിലെ ഷോപ്പിംഗ് കോംപ്ലക്സിലെ ആസാം സ്വദേശിയായ ഹാരിജുൾ ഇസ്ലാമിന്റെ മൊബൈൽ ഷോപ്പിൽ പ്രവർത്തിച്ചിരുന്ന വ്യാജരേഖ നിർമ്മാണ കേന്ദ്രം പോലീസ് പിടികൂടി. ഇതര സംസ്ഥാനത്തൊഴിലാളികൾക്ക് വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ചു കൊടുത്തിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

കൂടാതെ മറ്റിടങ്ങളിൽ നടത്തിയ പരിശോധനയിൽ ഹെറോയിൻ, കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകൾ വിൽപ്പന നടത്തിയ ഒരു മലയാളി ഉൾപ്പടെ നിരവധി പേരെ അറസ്റ്റ് ചെയ്തു. പൊതു സ്ഥലത്തെ മദ്യപാനത്തിന് പതിനൊന്ന് പേരെയും, നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനക്ക് മറ്റൊരു പതിനൊന്ന് പേരെയും കസ്റ്റഡിയിലെടുത്തു.