പെരുമ്പാവൂർ: നാട്ടിൽ പോയി മടങ്ങിയെത്തിയ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളാണ് കഞ്ചാവുമായി പിടിയിലായത്. ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ പ്രതികൾ അവിടെനിന്ന് ഓട്ടോറിക്ഷയിൽ പെരുമ്പാവൂരിലേക്ക് പോകുമ്പോഴാണ് പൊലീസ് പിടികൂടിയത്.
വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ കജോൾ ഷേയ്ക്ക്, നവാജ് ഷരീഫ് ബിശ്വാസ് എന്നിവരാണ് പെരുമ്പാവൂർ പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്. ഇവരിൽ നിന്നും 6 കിലോ കഞ്ചാവ് പിടിച്ചെടുത്തു