സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഉയര്‍ന്ന യു.വി സാന്നിധ്യം രേഖപ്പെടുത്തി

alternatetext

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ മൂന്ന് ജില്ലകളില്‍ ഉയർന്ന തോതിലുള്ള അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യം രേഖപ്പെടുത്തി.

പത്തനംതിട്ട, പാലക്കാട്, മലപ്പുുറം ജില്ലകളിലാണ് അള്‍ട്രാ വയലറ്റ് സൂചികയില്‍ ഇന്നലെ ഓറഞ്ച് അലെർട്ട് രേഖപ്പെടുത്തിയത്.

പത്തനംതിട്ട ജില്ലയിലെ കോന്നി – 8, പാലക്കാട് ജില്ലയിലെ തൃത്താല -10, മലപ്പുറം ജില്ലയിലെ പൊന്നാനി – 10 എന്നിങ്ങനെയാണ് അള്‍ട്രാ വയലറ്റ് രശ്മികളുടെ അളവ് രേഖപ്പെടുത്തിയത്. അള്‍ട്രാ വയലറ്റ് സൂചിക 11ന് മുകളില്‍ എത്തുമ്ബോഴാണ് റെഡ് അലെർട്ട് വരുന്നത്.