തൃശൂർ : കൃഷി നനക്കുന്നതിനിടെ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. വേലൂർ വല്ലൂരാൻ വീട്ടില്‍ പൗലോസിന്റെ മകൻ ഷാജുവാണ് (52) മരിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. നോട്ടത്തിനെടുത്ത പറമ്ബിലെ കൃഷി നനക്കുവാൻ പോയപ്പോഴാണ് കടന്നലാക്രമണമുണ്ടായത്. നിലവിളി കേട്ട് ഓടിക്കൂടിയ പ്രദേശവാസികള്‍ ഏറെ നേരം പരിശ്രമിച്ചാണ് ഷാജുവിനെ കടന്നല്‍കൂട്ടത്തില്‍നിന്ന് രക്ഷിച്ച് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. ഗുരുതര പരിക്കേറ്റ ഷാജു ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അർദ്ധരാത്രി മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. ജെസ്സിയാണ് ഷാജുവിന്റെ ഭാര്യ. മക്കള്‍: ജിസ്മോൻ, ജിസ്ന.
2025-01-02