തിരുവനന്തപുരം : സമയത്ത് ഒഴിവ് റിപ്പോര്‍ട്ടുചെയ്യാത്തതു കാരണം റാങ്ക് ലിസ്‌റ്റ് കാലാവധി പിന്നിടുകയും നിയമനം തടസപ്പെടുകയും ചെയ്‌ത നിഷാ ബാലകൃഷ്‌ണന് നിയമനം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കെ.എസ്.എസ്.എസ്.ആര്‍. റൂള്‍ 39-ലെ സവിശേഷാധികാരം ഉപയോഗിച്ച് തദ്ദേശസ്വയംഭരണവകുപ്പില്‍ എല്‍.ഡി. ക്ലര്‍ക്ക് തസ്‌തികയിലാണ് നിയമനം നല്‍കുക.
2018 മാര്‍ച്ച് 31-ന് കാലാവധി അവസാനിച്ച എറണാകുളം ജില്ലാ എല്‍.ഡി. ക്ലര്‍ക്ക് പി.എസ്.സി.റാങ്ക് ലിസ്‌റ്റില്‍പ്പെട്ട നിഷയ്‌ക്ക്, നഗരകാര്യ ഡയറക്‌ടറേറ്റില്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാനുണ്ടായ കാലതാമസം കാരണമാണ് ജോലിക്ക് അവസരം നഷ്‌ടപ്പെട്ടത്. നിഷയുടെ ദുര്യോഗം കേരളം മുഴുവന്‍ ചര്‍ച്ചയായിരുന്നു.