ആലപ്പുഴയില്‍ നവജാത ശിശുവിനെ കുഴിച്ചുമൂടിയ കേസില്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. തകഴി കുന്നുമ്മ കൊല്ലനാടി പാടശേഖരത്തിന് തെക്കേ ബണ്ടിനോട് ചേർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കസ്റ്റഡിയിലുള്ള യുവാവിനെ സംഭവ സ്ഥലത്തെത്തിച്ച് പരിശോധന നടത്തിയിരുന്നു.
ആലപ്പുഴ ചേർത്തല പൂച്ചാക്കല്‍ സ്വദേശിയായ അവിവാഹിതയാണ് കുഞ്ഞിന് ജന്മം നല്‍കിയിരുന്നത്. കുഞ്ഞിന്‍റെ മരണം കൊലപാതകമാണോ എന്നത് സ്ഥിരീകരിക്കാൻ ആയിട്ടില്ല എന്ന് ആലപ്പുഴ എസ്പി ചൈത്ര ജോണ്‍ ഐപിഎസ് പറഞ്ഞു. സംഭവത്തില്‍ തകഴി സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുഞ്ഞിൻ്റെ മൃതദേഹം യുവതിയുടെ ആണ്‍സുഹൃത്തിനെ ഏല്‍പ്പിച്ചതായും അയാളും സുഹൃത്തും കൂടി തകഴിയില്‍ കൊണ്ടുവന്ന് മറവുചെയ്തെന്നുമാണ് സംശയമുന്നയിച്ചിരിക്കുന്നത്.
ഈ മാസം ആറാം തിയ്യതിയാണ് യുവതിയുടെ പ്രസവം നടന്നത്. ഏഴിനാണ് കുട്ടിയെ കുഴിച്ച് മൂടുന്നത്. വീട്ടുകാരില്‍ നിന്ന് യുവതി വിവരം മറച്ചു വെക്കുകയായിരുന്നു