സംസ്ഥാനത്തെ ആശാ പ്രവര്‍ത്തകരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും

alternatetext

സംസ്ഥാനത്തെ ആശാ പ്രവർത്തകരുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് പ്രവർത്തകരുടെ സംഘടന പ്രതിനിധികളുമായി ചർച്ച നടത്തുക.

സിഐടി യു, ഐ എൻ ടി യു സി എന്നീ സംഘടനകള്‍ക്ക് പുറമേ സെക്രട്ടേറിയറ്റിന് മുന്നില്‍ എസ് യു സി ഐ യുടെ നേതൃത്വത്തില്‍ സമരം ചെയ്യുന്ന ആശാ പ്രവർത്തകരുടെ പ്രതിനിധിയും ചർച്ചയില്‍ പങ്കെടുക്കും.

മന്ത്രി വീണാ ജോർജ് കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ ആശാപ്രവർത്തകരെ അറിയിക്കും. കൂടാതെ സംസ്ഥാനത്തിന്റെ നിലവിലെ സാഹചര്യവും , ഏത് തരത്തില്‍ വിഷയത്തില്‍ കൂടുതല്‍ ഇടപെടല്‍ സാധ്യമാണ് എന്നതും ചർച്ചയാകും.