കല്‍പ്പറ്റ : ബുധനാഴ്ച പോളിംഗ് ബൂത്തിലേക്കു പോകുന്ന ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശബ്ദ പ്രചാരണം. ബഹളങ്ങളില്ലാതെ പരാമവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാണ് സ്ഥാനാർഥികള്‍. പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മുതല്‍ വിവിധ ഇടങ്ങളില്‍ തുടങ്ങും. ഉച്ചയോടെ വിതരണം പൂർത്തിയാകും.
വിവിപാറ്റ് മെഷീനുകളുടെ തകരാറുകള്‍ മുന്നില്‍ കണ്ട് കൂടുതല്‍ മെഷീനുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംഘർഷ സാധ്യതയുള്ള ബൂത്തുകളില്‍ കനത്ത സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് സാമഗ്രികളുമായി പോകുന്നതിന് ഉദ്യോഗസ്ഥർക്ക് വാഹന സൗകര്യങ്ങള്‍ ഉള്‍പ്പടെയുള്ള ഏർപ്പെടുത്തിയെന്നും വോട്ടിംഗിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ പറഞ്ഞു.