കൊച്ചി: വരാപ്പുഴ മണ്ണംത്തുരുത്തില്‍ കുടുംബ വഴക്കിനെ തുടർന്ന് നാലു വയസുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് പോലീസ് അന്വേഷണം. വരാപ്പുഴ മണ്ണംതുരുത്തില്‍ സിപി കലുങ്കിന് സമീപം വാടകക്ക് താമസിക്കുന്ന മലപ്പുറം ആതവനാട് കോരന്തൊടിയില്‍ ഷെരീഫ് (41), മകൻ അല്‍ ഫിഫാസ് എന്നിവരാണ് മരിച്ചത്. കൂടെ താമസിക്കുന്ന ഖദീജ(30)യുമായുള്ള അഭിപ്രായ വ്യത്യാസമാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.
മരിക്കുന്നതിന് തലേദിവസം രാത്രി ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നതായി പോലീസ് പറയുന്നു. മരിച്ച അല്‍ ഷിഫാസ് ഇരുവരുടെയും മകനാണ്. യു ട്യൂബില്‍ ദിയ ഗൗഡ എന്ന പേരില്‍ പ്രശസ്തയാണ് ഖദീജ. ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. മൂന്നാഴ്ച മുമ്ബാണ് ഇവർ വരാപ്പുഴയില്‍ വാടകക്ക് വീടെടുത്തത്. എന്നാല്‍ ഖദീജ ഇവർക്കൊപ്പമായിരുന്നില്ല താമസം. ആലുവ മുട്ടത്തുള്ള ഒരു ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്.
ചൊവ്വ രാത്രി ഷെരീഫും ഖദീജയും തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നു. മരിക്കാൻ പോകുന്ന വിവരം ഷെരീഫ് പറഞ്ഞതായി സൂചനയുണ്ട്. ഇതിനു ശേഷമാണ് കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഷെരീഫ് ആത്മഹത്യ ചെയ്തത്. വിവരമറിഞ്ഞ് രാത്രി വീട്ടില്‍ പോലീസെത്തുമ്ബോള്‍ ഖദീജയും വീട്ടിലെത്തിയിരുന്നു. എന്നാല്‍ ഇവരെ വീട്ടിനകത്തേക്ക് കയറ്റാൻ പോലീസ് സമ്മതിക്കാതിരുന്നതിനെ തുടർന്ന് തിരിച്ചുപോയി