കോതമംഗലം: നാൽപതു മാസമായി മൂന്നു ശതമാനം ഡിആർ കുടിശിഖ നൽകാത്തതിൽ പ്രതിഷേധിച്ച് കെഎസ്എസ്പിഎ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.
സംസ്ഥാന കമ്മിറ്റിയംഗം പി.എം. മൈതീന്റെ അധ്യക്ഷതയിൽ കോതമംഗലം സബ് ട്രഷറിക്ക് മുന്നിൽ നടന്ന ധർണ ജില്ലാ സെക്രട്ടറി സി.എ.അലിക്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.