പത്തനംതിട്ട: മൈലപ്ര സഹകരണ ബാങ്കില്‍ 89 ബിനാമി വായ്പകളിലായി 86.12 കോടി രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിനെ തുടര്‍ന്ന് വായ്പക്കാര്‍ പലരും തിരിച്ചടവിനായി ശ്രമം തുടങ്ങി.
മൈലപ്ര സഹകരണബാങ്കുമായി ബന്ധപ്പെട്ട് നിക്ഷേപകര്‍ക്കു പണം തിരികെ നല്‍കാനുള്ള നടപടികളുടെ ഭാഗമായി സഹകരണ വകുപ്പ് അടുത്തമാസം യോഗം വിളിക്കും. കുടിശികക്കാര്‍, ജപ്തി നടപടികള്‍ നേരിടുന്നവര്‍ എന്നിവര്‍ക്ക് പണം തിരികെ അടയ്ക്കാന്‍ 30 വരെ സമയം നല്‍കിയിട്ടുണ്ട്. അടിയന്തരമായി ഒരു കോടി രൂപയെങ്കിലും പിരിഞ്ഞുകിട്ടേണ്ടതുണ്ട്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനു സമാനരീതിയിലാണ് മൈലപ്ര ബാങ്കിലും വായ്പകള്‍ നല്‍കിയിട്ടുള്ളതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമാണ്. ക്രൈംബ്രാഞ്ചിനു പിന്നാലെ ബിനാമി വായ്പാകേസ് ഇഡി അന്വേഷിച്ചേക്കുമെന്ന സൂചനയെ തുടര്‍ന്നാണ് പലരും തിരിച്ചടവിനുള്ള മാര്‍ഗങ്ങള്‍ തേടിയിരിക്കുന്നത്.
എന്നാല്‍ ബിനാമി വായ്പകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടതുള്ളതിനാല്‍ നിലവില്‍ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉദ്യോഗസ്ഥസംഘത്തിന്‍റെ നിരീക്ഷണത്തിലാണ്. അടിയന്തരാവശ്യങ്ങള്‍ക്കായി നിക്ഷേപത്തുക തിരികെ ആവശ്യപ്പെട്ട് 300 അപേക്ഷകള്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി മുന്പാകെയുണ്ട്