കൊച്ചി: മൂന്നാറിലെ ഭൂമി കൈയേറ്റത്തില്‍ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കൈയേറ്റം ഒഴിപ്പിക്കുന്നതില്‍ സർക്കാരിന് ആത്മാർത്ഥത ഇല്ലെന്നും വീഴ്ച കണ്ടെത്താൻ സിബിഐ അന്വേഷണം വേണോ എന്ന് പരിശോധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
14വർഷമായി കൈയേറ്റം ഒഴിപ്പിക്കല്‍ നിലച്ച മട്ടാണ്. കോടതി പല ഘട്ടങ്ങളിലായി ഉത്തരവുകള്‍ നല്‍കുന്നെങ്കിലും ആരും നടപ്പാക്കുന്നില്ല. അട്ടിമറിയുടെ കാരണം കണ്ടെത്താൻ സിബിഐ ഉള്‍പ്പടെയുള്ള ഏജൻസികളുടെ അന്വേഷണം പ്രഖ്യാപിക്കേണ്ടി വരുമെന്നും ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.
റവന്യൂ പ്രിൻസിപ്പല്‍ സെക്രട്ടറിയുടെ നടപടിയില്‍ കോടതി കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് ഇന്ന് ഉച്ചക്ക് 1.45 ന് തന്നെ ഉദ്യോഗസ്ഥനോട് ഓണ്‍ലൈനായി ഹാജരായി വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടത്.