മുള്ളൻപന്നിയെ വെടിവച്ചു പിടിച്ചു കറിവെച്ച് കഴിച്ചു; അതിഥികളെയും, ആതിഥേയരേയും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു.

മുള്ളൻപന്നിയെ വെടിവച്ചു പിടിച്ചു കറിവെച്ച് കഴിച്ചു; അതിഥികളെയും, ആതിഥേയരേയും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു.
alternatetext

ഇടുക്കി: ശാന്തൻപാറ എസ്റ്റേറ്റിലെ ചില ജീവനക്കാരും, വിവിധ ഇടങ്ങളിൽ നിന്നും അതിഥികളായി എത്തിയവരുമാണ് മുള്ളൻപന്നിയെ വെടിവച്ചു പിടിച്ചു കറിവെച്ച് കഴിച്ചത്. എസ്റ്റേറ്റിലെ തന്നെ ജീവനക്കാരിൽ ആരോ വനംവകുപ്പിന് രഹസ്യവിവരം നൽകുകയായിരുന്നു. തുടർന്ന് പാചകം ചെയ്ത ഇറച്ചിയുമായി അതിഥികൾ മടങ്ങുമ്പോൾ തലക്കോട് ചെക്ക്പോസ്റ്റിൽ വച്ച് വനംവകുപ്പ് പിടികൂടുകയായിരുന്നു. കൂടാതെ വനംവകുപ്പ് ഉദ്യോഗസ്ഥർ എസ്റ്റേറ്റിൽ നടത്തിയ പരിശോധനയിൽ മുള്ളൻപന്നിയുടെ ഇറച്ചിയും അവശിഷ്ടങ്ങളും കണ്ടെത്തി.

സംഭവത്തിൽ മുഖ്യപ്രതികളായ രണ്ടു പേർ ഒളിവിലാണെങ്കിലും, പീരുമേട് സ്വദേശി പൂവ്വത്തിങ്കൽ ബീനജോർജ്ജ്, ശാന്തൻപാറ ചേരിയാർ പുത്തൻവീട്ടിൽ വർഗീസ്, വണ്ടിപ്പെരിയാർ ചിറക്കളം പുതുവേൽ മനോജ്, തിരുവനന്തപുരം സ്വദേശി അജിത്കുമാർ അസ്മുദ്ദീൻ, പത്തനംതിട്ട സ്വദേശി തിരുവല്ല പഞ്ചായത്ത് മഠത്തിൽ രമേശ്കുമാർ, തിരുവനന്തപുരം സ്വദേശികളായ അസം റസൂൽഖാൻ, ഇർഷാദ് എന്നിവരാണ് വനംവകുപ്പിന്റെ കസ്റ്റഡിയിൽ ഉള്ളത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി