മുക്കുപണ്ടം പണയംവെച്ച്‌ പണം തട്ടിയയാള്‍ പിടിയില്‍

മുക്കുപണ്ടം പണയംവെച്ച്‌ പണം തട്ടിയയാള്‍ പിടിയില്‍
alternatetext

ഓച്ചിറ: മുക്കുപണ്ടം പണയംവെച്ച്‌ ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് പണം തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍. കായംകുളം, കൃഷ്ണപുരം, നന്ദാവനത്തില്‍ ഉണ്ണിക്കുട്ടൻ (33) ഓച്ചിറ പൊലീസിന്റെ പിടിയിലായത്. ഒക്‌ടോബർ 30ന് വവ്വാക്കാവ് പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തില്‍ വ്യാജ ആധാർ കാർഡിന്റെ പകർപ്പ് നല്‍കി ഒരു പവൻ മുക്കുപണ്ടം പണയപ്പെടുത്തി ഇയാള്‍ പണം തട്ടിയെടുക്കുകയായിരുന്നു.

തട്ടിപ്പ് മനസ്സിലാക്കിയ ധനകാര്യ സ്ഥാപനത്തിലെ മാനേജർ പൊലീസില്‍ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളുടെ പേരില്‍ നിരവധി മോഷണ കേസുകളും മറ്റു കേസുകളും നിലവിലുണ്ട്. ഓച്ചിറ ഇൻസ്‌പെക്ടർ സുജാതൻ പിള്ള, എസ്.ഐ നിയാസ്, എസ്.സി.പി.ഒമാരായ അനു, കനീഷ് എന്നിവിരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്