എംഎല്‍എ കെ. ബാബുവിനെതിരെ സിപിഎം സ്ഥാനാ‍ർഥിയായിരുന്ന എം. സ്വരാജ് നല്‍കിയ ഹർജിയില്‍ ഹൈക്കോടതി വിധി ഇന്ന്.

എംഎല്‍എ കെ. ബാബുവിനെതിരെ സിപിഎം സ്ഥാനാ‍ർഥിയായിരുന്ന എം. സ്വരാജ് നല്‍കിയ ഹർജിയില്‍ ഹൈക്കോടതി വിധി ഇന്ന്.
alternatetext

കൊച്ചി: തൃപ്പൂണിത്തുറ എംഎല്‍എ കെ. ബാബുവിനെതിരെ സിപിഎം സ്ഥാനാ‍ർഥിയായിരുന്ന എം. സ്വരാജ് നല്‍കിയ ഹർജിയില്‍ ഹൈക്കോടതി വിധി ഇന്ന്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അയ്യപ്പന്‍റെ ചിത്രം ഉപയോഗിച്ചതിനെതിരെയാണ് സ്വരാജ് കോടതിയെ സമീപിച്ചത്. കെ. ബാബു തോറ്റാല്‍ അയ്യപ്പൻ തോല്‍ക്കുന്നതു പോലെയാണെന്ന് മണ്ഡലത്തില്‍ പ്രചാരണം നടത്തുകയും അയ്യപ്പന്‍റെ ചിത്രവും സ്ഥാനാർഥിയുടെ ചിത്രവും വച്ച സ്ലിപ്പ് വിതരണം ചെയ്‌തെന്നും സ്വരാജ് ഹർജിയില്‍ പറയുന്നു.

എന്നാല്‍ ഹൈക്കോടതി ഉത്തരവ് തിരിച്ചടിയല്ലെന്ന് പ്രതികരിച്ച കെ. ബാബു കൃത്രിമമായി ഉണ്ടാക്കിയ തെളിവുകളാണ് സ്വരാജ് കോടതിയില്‍ സമർപ്പിച്ചതെന്നും പറഞ്ഞു.