തിരുവനന്തപുരം: മീറ്റർ റീഡിങ്ങും വെള്ളക്കരം പിരിച്ചെടുക്കലും ഊർജിതമാക്കാനുള്ള നടപടികളുമായി ജല അതോറിറ്റി. മീറ്റർ റീഡിങ്ങിനും സ്പോട്ട് ബില്ലിങ്ങിനുമായി പാംഹെല്‍ഡ് മെഷീനുകള്‍ ഏർപ്പെടുത്താനുള്ള തീരുമാനം നേരത്തേ എടുത്തിരുന്നു. ഇതിന്‍റെ തുടർ നടപടികള്‍ വേഗത്തിലാക്കും. ഇത്തരം ഉപകരണങ്ങളുടെ നിർമാതാക്കളില്‍നിന്ന് ദർഘാസ് ക്ഷണിച്ചിരിക്കുകയാണ്.
ഇതിനു പിന്നാലെ, പദ്ധതിയില്‍ പങ്കാളികളാകാൻ ചില ദേശസാല്‍കൃത, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ കൂടി താല്‍പര്യം പ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ പാംഹെല്‍ഡ് മെഷീൻ നിർമാതാക്കളുമായുള്ള സംയുക്ത സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ ഈ ബാങ്കുകള്‍ക്കും ദർഘാസ് സമർപ്പിക്കുന്നതിന് അവസരം നല്‍കാൻ അതോറിറ്റി തീരുമാനിച്ചു.
ജല അതോറിറ്റി വൈദ്യുതി ചാർജിനത്തില്‍ നല്‍കേണ്ട കുടിശ്ശിക പിരിച്ചെടുക്കാൻ കെ.എസ്.ഇ.ബി വലിയ സമ്മർദമാണ് ചെലുത്തുന്നത്. ഇതിനെ തുടർന്നാണ് തങ്ങള്‍ക്ക് വെള്ളക്കരമിനത്തില്‍ കിട്ടേണ്ട പണം കൃത്യമായി പിരിച്ചെടുക്കാൻ ജല അതോറിറ്റിയും ശ്രമിക്കുന്നത്.
എന്നാൽ വാട്ടർ കണക്‌ഷൻ ഉണ്ടങ്കിലും വെള്ളമില്ലാത്തതും ഭാരിച്ച ബില്ലും മൂലം കണക്ഷൻ വിച്ഛേദിച്ചവരുടെ എണ്ണം കൂടിവരുന്നു.ഇതു വാട്ടർ അതോറിറ്റിയുടെ പിടിപ്പുകേടാണെന്നു പൊതുവെയുള്ള ആക്ഷേപം