ന്യൂഡല്‍ഹി: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം. കമ്ബനിയുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകള്‍ അന്വേഷിക്കാൻ കേന്ദ്ര കോര്‍പ്പറേറ്റ് അഫയേഴ്സ് മന്ത്രാലയമാണ് ഉത്തരവിട്ടിരിക്കുന്നത്. വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കും കരിമണല്‍ കമ്ബനി സിഎംആര്‍എല്ലുമായും തമ്മിലുള്ള അനധികൃത ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
മൂന്നംഗ സംഘത്തെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. കമ്ബനി വീണയുടെ കമ്ബനിക്ക് നല്കിയ തുകയെക്കുറിച്ചായിരിക്കും അന്വേഷിക്കുക. നാലു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു നിര്‍ദേശം. ബെംഗളുരു, കൊച്ചി രജിസ്ട്രാര്‍ ഓഫ് കമ്ബനീസിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് കേന്ദ്രം ഉത്തരവിട്ടിരിക്കുന്നത്.