വിദേശ വനിതാ വിനോദസഞ്ചാരിയെ അവരുടെ മുറിയില്‍ അതിക്രമിച്ച് കയറി മസാജ് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചതിന് ഹോംസ്റ്റേ ഉടമയെ അറസ്റ്റ് ചെയ്തു. കലക്ടറേറ്റ് ജങ്ഷന് കിഴക്ക് ഹോംസ്റ്റേ നടത്തുന്ന ഷയാസിനെ (27) ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.
വിനോദസഞ്ചാരം കുതിച്ചുയരുന്ന വേളയിലാണ് ഈ സംഭവം വിനോദസഞ്ചാരമേഖലയെ ഞെട്ടിച്ചിരിക്കുന്നത്. ജനുവരി നാലിന് രാത്രി 8.45നായിരുന്നു സംഭവം. പാക്കേജിന്റെ ഭാഗമാണെന്ന് പറഞ്ഞ് ഷിയാസ് മസാജ് ചെയ്യാൻ വാഗ്ദാനം ചെയ്തു. മുറിയില്‍ അതിക്രമിച്ച് കയറി വാതില്‍ കുറ്റിയിട്ട് യുവതിയെ മര്‍ദിക്കുകയായിരുന്നു. വിദേശ പൗരന്റെ പരാതിയിലാണ് കേസെടുത്തത്.