മണ്ണു മാന്തി യന്ത്രത്തിന്റെ അടിയിൽപ്പെട്ട് ഓപ്പറേറ്റർക്ക് ദാരുണമായ മരണം.

മണ്ണു മാന്തി യന്ത്രത്തിന്റെ അടിയിൽപ്പെട്ട് ഓപ്പറേറ്റർക്ക് ദാരുണമായ മരണം.
alternatetext

ഇടുക്കി: സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പണിയെടുത്തു കൊണ്ടിരിക്കുന്നതിനിടെ മണ്ണ് മാന്തിയന്ത്രത്തിന്റെ അടിയിൽപ്പെട്ട് ഓപ്പറേറ്റർ ദാരുണമായി മരിച്ചു. മൂന്നാർ പെരിയ കനാൽ സ്വദേശി ആനന്ദാണ്(29) അപകടത്തിൽപെട്ട് മരിച്ചത്. ഇടുക്കി വണ്ടൻമേട്ടിൽ ഉള്ള സ്വകാര്യ വ്യക്തിയുടെ കൃഷി സ്ഥലത്ത് മൂന്നുദിവസത്തോളമായി ആനന്ദ് മണ്ണുമാന്തി യന്ത്രവുമായി ജോലി ചെയ്യുകയായിരുന്നു.

സ്ഥലത്തുണ്ടായിരുന്ന മറ്റ് ജോലിക്കാരാണ് മണ്ണുമാന്തിയന്ത്രത്തിന്റെ അടിയിൽ പെട്ട് മരിച്ചുകിടക്കുന്ന ആനന്ദിനെ കണ്ടത്. തുടർന്ന് പോലീസിനെ അറിയിക്കുകയും അവർ സംഭവസ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.