തിരുവനന്തപുരം: മലയാളികളുടെ അകത്തളങ്ങളിൽ സ്വീകരിച്ചിരുത്തിയ വാർത്താ വായനക്കാരി ഹേമലതയാണ് ദൂരദർശൻ ചാനലിൽ നിന്നും പടിയിറങ്ങിയത്. മലയാളത്തിന്റെ ആദ്യ വാർത്താ അവതാരകയായി ചരിത്രത്തിൽ ഇടം പിടിച്ച ഹേമലത നീണ്ട 39 വർഷത്തെ സേവനത്തിനു ശേഷമാണു മാധ്യമ പ്രവർത്തനത്തിന് സൈൻ ഓഫ് നൽകിയത്.
വാർത്താവായനയിലൂടെ തന്റെ വിടപറയൽ മലയാളികളെ അറിയിച്ച ദൂരദർശന്റെ നിത്യയൗവനം ഹേമലതക്ക് സഹപ്രവർത്തകർ വികാരനിർഭരമായ യാത്രയയപ്പാണ് നൽകിയത്. ഇന്ത്യയിലെ മാധ്യമ പ്രവർത്തന രംഗത്ത് ഇത്രയധികം പ്രവർത്തന പരിചയ സമ്പത്തുള്ള മറ്റൊരാൾ കാണാൻ വഴിയില്ല.