മദ്യപിച്ചെത്തി എടിഎം കുത്തിത്തുറക്കാൻ ശ്രമിച്ചയാളെ പോലീസ് പിടികൂടി.

മദ്യപിച്ചെത്തി എടിഎം കുത്തിത്തുറക്കാൻ ശ്രമിച്ചയാളെ പോലീസ് പിടികൂടി.
alternatetext

നെടുങ്കണ്ടം: മദ്യപിച്ചെത്തി എടിഎം കുത്തി തുറക്കാൻ ശ്രമിച്ചയാളെ പോലീസ് പിടികൂടി. തേനി ഉത്തമപാളയം ഡബ്ല്യു വൺ ഈസ്റ്റ് സ്ട്രീറ്റ് സ്വദേശി പളനി ചാമിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നെടുങ്കണ്ടം ബസ്റ്റാന്റ് ജംഗ്ഷനിലെ കേരളബാങ്ക് എടിഎം ആണ് ഇലക്‌ട്രിക് ഡ്രില്ലർ ഉപയോഗിച്ച്‌ പ്രതി തുറക്കുവാൻ ശ്രമിച്ചത്.

സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ദൃശ്യങ്ങള്‍ പകർത്തുകയും, പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് പോലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും പ്രതി സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞെങ്കിലും, അന്വേഷണത്തിലൂടെ പ്രതിയെ പിടികൂടുകയായിരുന്നു. എടിഎം തകർക്കുവാൻ സാധിച്ചില്ലെന്നും, പ്രതി മദ്യലഹരിയില്‍ ആയിരുന്നുവെന്നും പറഞ്ഞ പോലീസ്, പ്രതിയെ കോടതിയില്‍ ഹാജരാക്കി വിശദമായ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി.